
ഒഞ്ചിയം: ഇറാനില്‍ മിനാബിലെ എലിമെന്ററി സ്‌കൂളില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 165 കൊച്ചു കൂട്ടുകാര്‍ക്ക് ആദരാഞ്ജലികള്‍
അര്‍പ്പിച്ച് ഒഞ്ചിയം ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മെഴുകുതിരി കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. സ്‌കൂളുകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നത് മനുഷ്യരാശിയുടെ നാശത്തിലേക്കുള്ള പോക്കാണെന്നും ഇതിനെതിരെ ലോക മനസ്സാക്ഷി ഒറ്റക്കെട്ടായി അണിനിരക്കണമെന്നും കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചെയ്തു. സ്‌കൂളുകളിലും വീടുകളിലും കുടുംബങ്ങളിലും മറ്റ് സൗഹൃദങ്ങളിലും യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ കൈമാറാനും തീരുമാനിച്ചു. അയല്‍പക്ക വിദ്യാലയങ്ങളായ വെള്ളികുളങ്ങര എല്‍പി, ഒഞ്ചിയം ധര്‍മ എല്‍പി, വെള്ളികുളങ്ങര എല്‍പി എന്നീ വിദ്യാലയങ്ങളിലെ മുതിര്‍ന്ന കുട്ടികളും ശാന്തി ദീപം
തെളിയിക്കുന്നതില്‍ പങ്ക് ചേര്‍ന്നു. പ്രധാനാധ്യാപകന്‍ ടി.വി.എ.ജലീല്‍, വെള്ളികുളങ്ങര എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ബിജു പ്രസാദ്, ഒഞ്ചിയം എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അനൂപ്, ഒഞ്ചിയം ധര്‍മ എല്‍പി സ്‌കൂള്‍ അധ്യാപിക ധനശ്രീ എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ അധ്യാപകരായ റീന.എന്‍, ബിജു മൂഴിക്കല്‍, സുജിത്ത് കുമാര്‍.കെ.എം, ശ്രീജ.എം.പി.ടി, പ്രീതി.കെ.കെ, തെസ്ലി, നിത്യനാഥ്, ബിന്ദു, ദേവവിനോദ്, ഷീന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.















