
ഒഞ്ചിയം: സിപിഐ വടകര മണ്ഡലം സെക്രട്ടറിയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന കെ.പി.ശശിയുടെ പത്താം ചരമവാര്‍ഷികം ആചരിച്ചു. ജോയിന്റ്
കൗണ്‍സില്‍ വടകര ബ്രാഞ്ച് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ദിനാചരണത്തിന്റെ ഭാഗമായി ഒഞ്ചിയത്ത് കെ.പി.ശശി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു. സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ആര്‍.സത്യന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാവ് കെ.ഗംഗാധര കുറുപ്പ് അധ്യക്ഷത വഹിച്ചു. വി.പി.രാഘവന്‍, പി.കെ.സതീശന്‍, കെ.രജിത് കുമാര്‍, കെ.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
















