
വടകര: ഒഞ്ചിയം മണ്ടോടിതാഴ ആര്‍എംപിഐ നിര്‍മിച്ച ടി.പി. സാംസ്‌കാരിക പഠന സേവന കേന്ദ്രം കെട്ടിട ഉദ്ഘാടനം നാളെ (വ്യാഴം) നടക്കുമെന്ന് ഭാരവാഹികള്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണ്ടോടി കണ്ണന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വൈകുന്നേരം നാലിന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു കെട്ടിടം ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എംഎല്‍എ, കെ.സി.ഉമേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
ഏഴ് സെന്റ് സ്ഥലത്ത് 15 ലക്ഷം രൂപ ചെലവില്‍ പണിത കെട്ടിടത്തില്‍ വായനശാല ഉള്‍പെടെ പ്രവര്‍ത്തിക്കും. മണ്ടോടി രക്തസാക്ഷി ദിനത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ സേവന കേന്ദ്രം പ്രസിഡന്റ് അശോകന്‍ കല്ലേരി, അജിത്ത് ആയാട്ട്, ആര്‍എംപിഐ ബ്രാഞ്ച് സെക്രട്ടറി സിന്ധു മണ്ടോടി, ജമാല്‍ കോയ എന്നിവര്‍ പങ്കെടുത്തു.
















