
നാദാപുരം: ബിജെപിയുടെ കരുത്തു തെളിയിക്കുന്നതായിരിക്കും ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പ് ഫലമെന്ന് ബിജെപി ദേശീയ സമതി അംഗം
സി.കെ.പത്മനാഭന്‍ പറഞ്ഞു. ബിജെപി നാദാപുരം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ കാര്യത്തില്‍ ഹൈവെയും റയില്‍വെയും തമ്മില്‍ മത്സരമാണ് കേരളത്തില്‍. റെയില്‍വെ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തി എന്നും അദ്ദേഹം പറഞ്ഞു.
രാംദാസ് മണലേരി അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബാബു പുതംപാറ, പി.പി.മുരളി, എം.പി.രാജന്‍, സി.പി.വിപിന്‍, ചന്ദ്രന്‍, ടി.കെ.പ്രഭാകരന്‍, കെ.കെ.രഞ്ജിത്ത്, രാഗേഷ് തറേമ്മല്‍, എം.സി.അനീഷ്, അഡ്വ. ജോയ് ജയിന്‍, എം.ടി.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.















