
കക്കട്ടില്‍: നൃത്തവും പാട്ടും ഒപ്പനയും സംഘഗാനവുമായി കുന്നുമ്മല്‍
പഞ്ചായത്ത് അംഗന്‍വാടി കലോത്സവം ‘മഞ്ചാടി’ സമാപിച്ചു. പിഞ്ചുകുട്ടികളുടെ കലാപ്രകടനം സദസിന്റെ കൈയ്യടി നേടി.
പഞ്ചായത്ത് പ്രസി. കെ.ടി.ചന്ദ്രന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. റീന സുരേഷ്
അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എന്‍.വി.ചന്ദ്രന്‍, മിനി, വിശ്വനാഥന്‍, എലിയാറ ആനന്ദന്‍, ശ്രീബിഷ, ബിജിഷ, റിനി.ആര്‍, ഷീന, പി.ടി.കെ.രാധ, ഐസിഡിസി സുപ്രവൈസര്‍ ഗീത, പി.കെ.പത്മനാഭന്‍, നിജില എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് സമ്മാനം നല്‍കി.















