
വടകര: എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. താഴെഅങ്ങാടി മലബാര്‍ സൊസൈറ്റി ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ വിരുന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് കെ.വി.പി ഷാജഹാന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നഗരസഭാ ചെയര്‍മാന്‍ പി.കെ.ശശി, നഗരസഭാ പൊതുമാരാമത്ത് സ്റ്റാന്റിങ്ങ് ചെയര്‍മാന്‍ ബിനു, ആര്‍ജെഡി സംസ്ഥാന നേതാവ് മനയത്ത് ചന്ദ്രന്‍, ഐഎന്‍എല്‍ നേതാവ് അബ്ദുള്ള.എം.പി, വെല്‍ഫയര്‍ പാര്‍ട്ടി നേതാവ് ശാദുലി, ജമാഅത് ഇസ്ലാമി നേതാവ് ഹൈദ്രോസ് തങ്ങള്‍, എക്കൊ കൊയിലാണ്ടി വളപ്പ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ് രക്ഷാധികാരി നിസാര്‍.കെ.വി.പി, അഴിയൂര്‍ പഞ്ചായത്ത് മെമ്പര്‍ സബാദ്
അഴിയൂര്‍, റഹൂഫ് ചോറോട്, ബഷീര്‍.കെ.കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എസ്ഡിപിഐ മുനിസിപ്പല്‍ സെക്രട്ടറി മഷ്ഹൂദ്.കെ.പി സ്വാഗതവും ട്രഷറര്‍ മുസ്തഫ അറക്കിലാട് നന്ദിയും പറഞ്ഞു. രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ നിരവധി പേര് പങ്കെടുത്തു. റഹീം.എം, സമദ് മാക്കൂല്‍, അഷ്‌കര്‍.എം.വി, ഷെമീര്‍.കെ.പി, സവാദ് വടകര, നിസ്തര്‍.സി.എ, ഷഫീഖ്.കെ.കെ, ഗഫൂര്‍ പുത്തൂര്‍, സാജിദ്.കെ.വി.പി, ഇസ്മായില്‍.ഇ.വി, ഷാജഹാന്‍.പി.വി, നൗഫല്‍.സി.വി, ഫെബിന.സി, ഷഫീല മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.
















