
കക്കട്ടില്‍: ആശാ വര്‍ക്കര്‍, പൊതു പ്രവര്‍ത്തക, അയല്‍ സഭ കണ്‍വീനര്‍, പാലിയേറ്റീവ് പ്രവര്‍ത്തക, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം എന്നീ നിലകളില്‍
നിറഞ്ഞുനിന്ന പി.എ.ചന്ദ്രിയുടെ ആകസ്മിക വിയോഗത്തില്‍ വേദനിച്ച് നില്‍ക്കുകയാണ് പാതിരിപ്പറ്റ ഗ്രാമം. കഴിഞ്ഞ ദിവസം നടന്ന കുന്നുമ്മല്‍ കമ്മ്യുണിറ്റി ഹാളിന്റ ഉദ്ഘാടന ചടങ്ങിലും ഘോഷയാത്രയിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. കോവിഡ് കാലത്തും മറ്റും ഇവര്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നാട്ടുകാര്‍
തുടങ്ങി നൂറ് കണക്കിന് പേര്‍ ചന്ദ്രിയുടെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്‌കാരത്തിനു ശേഷം നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്
കെ.ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാധിക ചിറയില്‍, രാഷ്ടീയകക്ഷി പ്രതിനിധികളായ കെ.കെ.സുരേഷ്, എലിയാറ ആനന്ദന്‍, റീന സുരേഷ്, എന്‍.വി.ചന്ദ്രന്‍, കെ.കെ.ദിനേശന്‍, വി.വിജിലേഷ്, മിനി, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.















