
വടകര: യാത്രക്കാരുടെ ചിരകാല അഭിലാഷം സാക്ഷാത്കരിച്ചുകൊണ്ട് വടകര-മൈസൂര്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി. വടകര താലൂക്കിലെ
എംഎല്‍എമാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, ഇ.കെ.വിജയന്‍, കെ.കെ.രമ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. വടകരയില്‍ നിന്നു നാദാപുരം- കുറ്റ്യാടി വഴി മൈസൂരിലേക്ക് ആരംഭിച്ച കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് സര്‍വീസ് ഇന്ന് രാവിലെയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ഇന്നാട്ടുകാരുടെ പ്രധാനപ്പെട്ട ആവശ്യമാണ് ഈ ബസ് സര്‍വീസ് ആരംഭിക്കുന്നതിലൂടെ സഫലമായത്. ബസ് സര്‍വീസ് അനുവദിച്ച ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിനുള്ള നന്ദിയും ചടങ്ങില്‍ രേഖപ്പെടുത്തി.
പുലര്‍ച്ചെ 4.45ന് വടകരയില്‍ നിന്ന് പുറപ്പെടുന്ന ബസ് 10 മണിക്ക് മൈസൂരിലെത്തും. തിരിച്ച് രാവിലെ 11.30ന് മൈസൂരില്‍ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം അഞ്ചിന് വടകരയിലെത്തും.
















