
അഴിയൂര്‍: അടിസ്ഥാന സൗകര്യ വികസനത്തിനും ഭവന പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കിയുള്ള 2026-27 സാമ്പത്തിക വര്‍ഷത്തെ അഴിയൂര്‍
ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് കെ.ലീലയുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് രമ്യ കരോടി അവതരിപ്പിച്ചു. 32,16,90,047/- രൂപ പ്രാരംഭബാക്കി ഉള്‍പ്പെടെയുള്ള വരവും 25,65,70,000/- രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. റോഡ് നവീകരണത്തിനായി 1.55 കോടിയും ഭവനപദ്ധതികള്‍ക്കായി 1.36 കോടിയും ആരോഗ്യ മേഖലയ്ക്ക് 54.78 ലക്ഷവും കുളം തോട് നവീകരണത്തിനായി 50 ലക്ഷവും കാര്‍ഷിക മേഖലയ്ക്ക് 29.39 ലക്ഷവും മൃഗസംരക്ഷണം, ക്ഷീരവികസനത്തിനുമായി 19.06 ലക്ഷവും ബഡ്‌സ് സ്‌കൂള്‍ കെട്ടിട നിര്‍മാണം, വനിത ഓപ്പണ്‍ ജിം എന്നിവക്ക് 20 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷരായ പി.ശ്രീധരന്‍, പി.പി.ശ്രീധരന്‍, വഫ ഫൈസല്‍, പഞ്ചായത്ത് സെക്രട്ടറി ശ്രീകല.വി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.















