
ആയഞ്ചേരി: വിദേശ ശക്തികള്‍ ഭരണം നേടിയെടുക്കാന്‍ കുത്തി വെച്ച വിഭാഗീയതയുടെ വിഷം പുറത്താക്കി എല്ലാവരും ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്ന് കൊളത്തൂര്‍
അദ്വൈതാശ്രമം പ്രസിഡന്റ് എം.കെ.രജീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും കാണിച്ചു തന്ന വഴിയിലൂടെ സഞ്ചരിക്കുകയാണ് അതിനുള്ള മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.
ആയഞ്ചേരിയില്‍ ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാര്‍ഥി പ്രമുഖ് എം.എ.നിജില്‍ മുഖ്യപ്രഭാഷണം നടത്തി. അമൃത ബാലവേദി മേഖലാ കോ-ഓര്‍ഡിനേറ്റര്‍ ലതിക ഗുരുപൂര്‍ണിമ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം സംയോജകന്‍ പ്രതാപന്‍ ആലാറ്റില്‍
സ്വാഗതവും അനില്‍ കുമാര്‍ വൃന്ദാവനം നന്ദിയും പറഞ്ഞു. മെഗാ തിരുവാതിര, കൈ കൊട്ടിക്കളി, കുട്ടികളുടെ നൃത്ത നൃത്യങ്ങള്‍, ഭജന തുടങ്ങിയവ അരങ്ങേറി.















