
വടകര: ക്രിയ യോഗിയും കളരി ഗുരുവും ആത്മീയാചാര്യനുമായ വിജയന്‍ മുടപ്പിലാവില്‍ രചിച്ച ധര്‍മവിചാരം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. വടകര
ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. രാജു നാരായണസ്വാമി ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു. മദ്രാസ് ഐഐടി പ്രൊഫസര്‍ ഡോ. ശ്രീകുമാര്‍ നെല്ലിക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഡോ. രാജു നാരായണ സ്വാമി റഷ്യന്‍ എഴുത്തുകാരിയും വിവര്‍ത്തകയുമായ സ്വെറ്റ്‌ലാനക്ക് നല്‍കി പ്രകാശനം ചെയ്തു. സ്വെറ്റ്‌ലാന ഓണ്‍ലൈന്‍ പ്രതി പ്രകാശനം ചെയ്തു. വിവിധ
ആധ്യാത്മിക തത്വങ്ങളെ സൈദ്ധാന്തികമായി സമീപിക്കുകയും ലളിതമായി വിശകലനം ചെയ്യുകയും ചെയ്യുന്ന ധര്‍മവിചാരം എന്ന ഗ്രന്ഥം ഭാവിയില്‍ അനവധി സത്യാന്വേഷികള്‍ക്ക് മാര്‍ഗദീപമാകുമെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് രാജു നാരായണ സ്വാമി പറഞ്ഞു. ജ്യോതിശാസ്ത്ര മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രേയസ് നമ്പൂതിരി പുസ്തക പരിചയം നടത്തി. ഡോ. ജിതേന്ദ്ര.കെ.ബി, സീറോ ബാബു, സുധീര്‍കുമാര്‍ കാളി, ഹരിഹരന്‍.ടി.വി തുടങ്ങിയവര്‍ സംസാരിച്ചു.















