
കുറ്റ്യാടി: കുറ്റ്യാടി-വലകെട്ട്-ക്രൈപ്രംകടവ് റോഡ് ഒന്നാം റീച്ച് ഉദ്ഘാടനം ചെയ്തതോടെ നാട്ടുകാര്‍ ആശ്വാസത്തില്‍. 16 കോടി രൂപ ചെലവില്‍ ആധുനിക രീതിയിലാണ് റോഡ് നവീകരിച്ചത്. കുറ്റ്യാടി, വേളം പഞ്ചായത്തുകാര്‍ക്ക് അനുഗ്രഹമാണ് റോഡ്. 10 കിലോമീറ്റര്‍
നീളമുള്ള റോഡില്‍ നാനൂറ് മീറ്റര്‍ ഒഴികെയുള്ള ഭാഗത്താണ് നവീകരണം പൂര്‍ത്തിയാക്കിയത്. കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം നീണ്ട പരിശ്രമമാണ് ഫലം കണ്ടിരിക്കുന്നത്. ഒമ്പത് മീറ്റര്‍ വീതിയില്‍ ബിഎം ബിസി നിലവാരത്തില്‍ ആധുനിക റോഡിലൂടെ നാട്ടുകാര്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാം.
ഇതിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി മുജീബ് റഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ,
കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ടി നഫീസ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യങ്കാവില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രവീന്ദ്രന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സബിന മോഹന്‍, ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ അബ്ദുള്ള, മൊയ്തു കോരങ്കോട്ട്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുമയ്യ വരാപറമ്പത്ത്, ഷിജില മഹേഷ്, വി പി
പ്രതീഷ്, വേളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി കെ ബഷീര്‍, ടി പി റിഷാന, മഠത്തില്‍ ശ്രീധരന്‍, വി എം ദിനേശന്‍,
എസ് കെ ഷമീം, പി ടി ജയന്തി എന്നിവര്‍ സംസാരിച്ചു.















