
അഴിയൂര്‍: മുക്കാളിയില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്തണമെന്ന വിഷയത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി പ്രാദേശിക നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.
കോവിഡിനെ തുടര്‍ന്ന് ആറ് ട്രയിനുകള്‍ക്കു സ്റ്റോപ്പ് ഇല്ലാതായതു ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ്. ഹാര്‍ട്ട് സ്റ്റേഷനുകളില്‍ എക്‌സ്പ്രസ് വണ്ടികള്‍ നിര്‍ത്തുന്നതില്‍ റെയില്‍വേ വിമുഖത കാണിക്കുകയാണെന്നും ഇതിനു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് കൂടിക്കാഴ്ച.
സത്വര ഇടപെടല്‍ ഉണ്ടാവണമെന്ന ആവശ്യവുമായി ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ
പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ അഴിയൂരിലെ കെ.പി. ജയകുമാര്‍ സംസ്ഥാന അധ്യക്ഷന് നിവേദനം നല്‍കി. ആവശ്യമായ ഇടപെടല്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ബി ജെപി കോഴിക്കോട് നോര്‍ത്ത് ജില്ല ജന:സെക്രട്ടറി അഡ്വ: ദിലീപ്, സി.പി.വിപിന്‍ ചന്ദ്രന്‍, രഖിലേഷ് അഴിയൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
















