
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ദേശീയ പാതയില്‍ ലോറിക്ക് തീ പിടിച്ചു. കാലിത്തീറ്റയുമായി പോവുകയായിരുന്ന ലോറിക്കാണ് ഇന്നു രാവിലെ അഞ്ചരയോടെ
തീപിടിച്ചത്.
നാമക്കലില്‍ നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്നു ലോറി. പഴയ ചിത്രാടാക്കീസിന് സമീപം വെച്ച് ലോറിയുടെ ക്യാബിനിനല്‍ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ലോറി നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ക്യാബിനില്‍ തീപടരുകയായിരുന്നു. പാചകത്തിന് വേണ്ടി ക്യാബിനില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍
പൊട്ടിത്തെറിക്കുകയും ചെയ്തു.
ക്യാബിന്‍ പൂര്‍ണമായും കത്തി നശിച്ചു. കൊയിലാണ്ടിയില്‍ നിന്ന് അഗ്‌നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റെത്തിയാണ് തീ അണച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ പിഎം അനില്‍ കുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഷിജി, ഫയര്‍ ഓഫീസര്‍മാരായ ജാഹിര്‍, സുഹേഷ്, ലിനീഷ് കുമാര്‍, ഷാജു, നവീന്‍ കുമാര്‍, ഹോംഗാര്‍ഡുമാരായ ഷൈജു, സുധീഷ്, അനില്‍കുമാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
















