
നാദാപുരം: അമേരിക്കന്‍-ഇസ്രയേല്‍ യുദ്ധവെറിക്കെതിരെ സിപിഎം നേതൃത്വത്തില്‍ നാദാപുരത്ത് റാലി സംഘടിപ്പിച്ചു. നാദാപുരം ഗവ.
ആശുപത്രിക്ക് സമീപത്തു നിന്ന് ആരംഭിച്ച യുദ്ധവിരുദ്ധ റാലി ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. പൊതുയോഗത്തില്‍ കെ.പി.കുമാരന്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ.മോഹന്‍ദാസ്, വി.പി.കുഞ്ഞികൃഷ്ണന്‍, കെ.ശ്യാമള, സി.കെ.അരവിന്ദാക്ഷന്‍, എം.കെ.വിനീഷ് എന്നിവര്‍ സംസാരിച്ചു. എരോത്ത് ഫൈസല്‍ സ്വാഗതം പറഞ്ഞു.















