
വടകര: കെ.എസ്.യു വടകര നിയോജക മണ്ഡലം പ്രസിഡന്റ് കാര്‍ത്തിക്കിന്റെ വീടിനു മുന്നില്‍ റീത്ത്. ചോറോട് ഈസ്റ്റ് കുരിക്കിലാട് മമ്പരഞ്ഞോളി ക്ഷേത്രത്തിനു സമീപത്തെ
വീട്ടിന്റെ വരാന്തയിലാണ് ഇന്നു രാവിലെ റീത്ത് കാണപ്പെട്ടത്. കോണ്‍ഗ്രസ് നേതാവും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ രാജേഷ് ചോറോടിന്റെ മകനാണ് കാര്‍ത്തിക്. അച്ഛനും മകനും ഹൃദയംഗമമായ അനുശോചനം എന്ന്
ഇംഗ്ലീഷില്‍ പ്രിന്റ് ചെയ്ത കടലാസ് സഹിതമാണ് റീത്തുള്ളത്.
സംഭവമറിഞ്ഞ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരുമെത്തി. ഇതു സംബന്ധിച്ച് വടകര പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി. സമീപത്തെ
വീട്ടില്‍ നിന്ന് സിസിടിവി ദൃശ്യം പരിശോധനക്കെടുത്തു. കെ.കെ.രമ എംഎല്‍എ, കോണ്‍ഗ്രസ് നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്‍, കുരിയാടി സതീശന്‍, ആര്‍എംപിഐ നേതാവ് എന്‍.വേണു എന്നിവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തെ നേതാക്കള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. വൈകുന്നേരം പ്രതിഷേധ പ്രകടനം നടക്കും.
















