
അരൂര്‍: കൊന്നപ്പാലകണ്ടി ഭഗവതി ക്ഷേത്രത്തില്‍ മൂന്നു ദിവസം നീണ്ട തിറ ഉത്സവം സമാപിച്ചു. ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിലാണ് ഉത്സവാഘോഷം നടന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഗണപതി ഹോമം, നിവേദ്യപൂജ, കലവറ നിറക്കല്‍ ഘോഷയാത്ര, അരിചാര്‍ത്തല്‍, പൂക്കലശം വരവ്, തൃക്കലശം വരവ്, പ്രാദേശിക കലാകാരന്‍മാരുടെ കലാപരിപാടികള്‍, ഭഗവതി, കുട്ടിച്ചാത്തന്‍, അസുരപുത്രന്‍, ദേവതകള്‍ക്കുള്ള വെള്ളാട്ടും തിറയും എന്നിവ നടന്നു.
ഇന്നലെ ഭഗവതിയുടെ തിരുമുടി പറിക്കലിന് ശേഷം നടന്ന ഗുരുതിയോടെ തിറ ഉത്സവം സമാപിച്ചു. രക്തസമ്മര്‍ദ പരിശോധന, നേത്ര പരിശോധന എന്നിവയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വിവിധ കലാപരിപാടികളും അരങ്ങേറി.
















