
തട്ടോളിക്കര: പ്രമുഖ സോഷ്യലിസ്റ്റും സഹകാരിയും സാംസ്‌കാരിക നായകനുമായിരുന്ന കുന്നമ്പത്ത് നാരായണ കുറുപ്പിന്റെ 26ആം ചരമ
വാര്‍ഷികം രാഷ്രീയ ജനതാദള്ളിന്റെ നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണസമ്മേളനം ആര്‍ജെഡി ഏറാമല പഞ്ചായത്ത് സെക്രട്ടറി പ്രസീത് കുമാര്‍ ഉദ്ഘാടനം ചെയ്തു. രജില്‍.കെ.പി അധ്യക്ഷത വഹിച്ചു. കെ.ടി.ദാമോദരന്‍, എന്‍.കെ.സുധാകരന്‍, കെ.ശിവകുമാര്‍, വി.കെ.ശശി തുടങ്ങിയവര്‍ സംസാരിച്ചു. ഷിനീഷ്.വി.വി സ്വാഗതവും അശോകന്‍ കാളിയത്ത് നന്ദിയും പറഞ്ഞു. രാവിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.















