
കക്കട്ടില്‍: സൗന്ദര്യാത്മകമായ ലോകം സ്വപ്നം കാണുകയെന്നാല്‍ നീതിയിലധിഷ്ഠിതമായ ലോകം സ്വപ്നം കാണുക തന്നെയാണെന്ന് സാറാ
ജോസഫ് അഭിപ്രായപ്പെട്ടു. എഴുത്തുകാരന്റെ ശബ്ദം പ്രധാനമാണ്. രാഷ്ട്രീയക്കാരന്റേയും ഭരണകൂടത്തിന്റേയും സമുദായങ്ങളുടേയും ശബ്ദങ്ങളില്‍ നിന്നു വ്യത്യസ്തമായി അത് മനുഷ്യനെ പ്രതിനിധനം ചെയ്യുന്നു എന്നും അവര്‍ അഭിപ്രായപ്പെട്ടു. അമ്പലക്കുളങ്ങര അക്ബര്‍ കക്കട്ടില്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അക്ബര്‍ കക്കട്ടില്‍ അനുസ്മരണ പരിപാടിയില്‍ സാറാ ജോസഫ്, പി.ഹരീന്ദ്രനാഥ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവത്തില്‍ വിജയികളായ വിദ്യാര്‍ഥികളെ അനുമോദിച്ചു. തുടര്‍ന്ന് സംഗീത ശ്രീനിവാസന്റെ ശലഭം, പൂക്കള്‍, എയ്‌റോ പ്ലെയിന്‍ എന്ന നോവല്‍ ചര്‍ച്ച ചെയ്തു. ജുബേഷ്.ടി, വിപിന്‍ വട്ടോളി, അരുണ്‍ ലാല്‍ മൊകേരി, സംഗീത ശ്രീനിവാസന്‍, നാസര്‍ കക്കട്ടില്‍, എ.മോഹനന്‍, എ.കെ.ഷിംന, ടി.പി.സജിത്ത് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.















