
വടകര: കേരള നദുവത്തുല്‍ മുജാഹിദീന്‍ (കെഎന്‍എം) വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘സ്‌നേഹസംഗമം’ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. വടകര സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം വടകര നഗരസഭ
ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.കെ.നസീര്‍ മദനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎന്‍എം സംസ്ഥാന സെക്രട്ടറി എ.അസ്ഗറലി പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. ഡോ. ജലീല്‍ ഒതായി, സുബൈര്‍ കൗസരി, എംസി വടകര, ഡോ. ജംഷീര്‍ ഫാറൂഖി, കെ.ശ്രീധരന്‍, എം.ഫൈസല്‍, ടി.പി.മൊയ്തു, സുകുമാരന്‍ പുറന്തോടത്ത്, പി.പി.രാജന്‍, ഡോ. അന്‍സര്‍, ഇസ്മായില്‍ പാലോളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കെഎന്‍എം മണ്ഡലം സെക്രട്ടറി കെ.പി.ഇബ്രാഹിം സ്വാഗതവും പി.വി.മുഹമ്മദ് ഷനൂദ് നന്ദിയും പറഞ്ഞു. സാമൂഹിക-സാംസ്‌കാരികരാഷ്ട്രീയ മാധ്യമ മത രംഗത്തെ പ്രമുഖരായ വിവിധ ആളുകള്‍ സംഗമത്തില്‍ പങ്കെടുത്തു.















