
നാദാപുരം: കിണറ്റില്‍ വീണ വയോധികയെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. വരിക്കോളി പുള്ളുവന്റവിട താമസിക്കുന്ന ജാനുവിനാണ് (75) നാദാപുരം അഗ്‌നിരക്ഷാസേന
തുണയായത്.
ഇന്ന് രാവിലെ വീടിനോട് ചേര്‍ന്ന കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ സാരംഗ് കിണറില്‍ ഇറങ്ങി ജാനുവിനെ താങ്ങി നിര്‍ത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ മുഹമ്മദ് സാനിജിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേനയിലെ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ പ്രബീഷ് കുമാര്‍ കിണറ്റിലിറങ്ങുകയും റോപ്പ് ഉപയോഗിച്ച് ജാനുവിനെ പുറത്തെത്തിക്കുകയുമായിരുന്നു. പിന്നീട് ഇവരെ അടുത്തുള്ള ആശുപത്രിയില്‍
പ്രവേശിപ്പിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ആദര്‍ശ്, ശിഖിലേഷ്, സ്മിതേഷ്, അഖില്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.















