
കക്കട്ടില്‍: നവീകരിച്ച കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്
ഓണ്‍ലൈന്‍ മുഖേന നിര്‍വഹിക്കും. കെ.പി.കുഞ്ഞമ്മത് കുട്ടി എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍നിന്നും ലഭിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് കമ്മ്യുണിറ്റി ഹാള്‍ നവീകരിച്ചത്. കെ.പി.കുഞ്ഞമ്മദ് കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ കെ.കെ.ലതിക, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി. കെ.കെ.നവാസ്, ബ്ലോക്ക് പ്രസി. കെ.ശശീന്ദ്രന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രിയ നേതാക്കള്‍ എന്നിവര്‍ സംസാരിക്കും. ഇതിനായി പഞ്ചായത്ത് പ്രസി. കെ.ടി.ചന്ദ്രന്റ അധ്യക്ഷത ചേര്‍ന്ന യോഗത്തില്‍
സ്വാഗത സംഘം രൂപികരിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജീവന്‍ വള്ളില്‍,
ജനപ്രതിനിധികളായ എന്‍.വി.ചന്ദ്രന്‍, എലിയാറ ആനന്ദന്‍, ലിനി.ആര്‍, എന്‍.കെ.നസീര്‍, ശ്രീബിഷ, ഷറഫുന്നിസ, പി.ടി.കെ.രാധ, രാഷ്ട്രിയ കക്ഷി നേതാക്കളായ കെ.കെ.ദിനേശന്‍, വനജ ഒതയോത്ത്, ആര്‍.പി.വിനോദന്‍, എ.പി.കുഞ്ഞബ്ദുളള, മുന്‍ പഞ്ചായത്ത് പ്രസി. കെ.ടി.രാജന്‍, വി.വിജിലേഷ്, വ്യാപാരി നേതാക്കളായ സലിം മുറിച്ചാണ്ടി, ടി.സുധീര്‍ എന്നിവര്‍ സ്വാഗതസംഘം രൂപികരണ യോഗത്തില്‍ പ്രസംഗിച്ചു.















