
കല്ലാച്ചി: യുഡിഎഫ് അധികാരത്തില്‍ തിരിച്ചു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സിഎംപി വടകര താലൂക്ക് കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. ഇതിനായി രംഗത്തിറങ്ങാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കല്ലാച്ചിയില്‍ നടന്ന
കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി കെ.ബാലഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. എന്‍.രാജരാജന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വിനോദ് കോഴിക്കാട്, കരുണന്‍ കൊയിലാണ്ടി, സുനിത, ശശി കൂര്‍ക്കയില്‍, ബാലന്‍ പുറമേരി, കളത്തില്‍ ബാബു, മഹേഷ് ചുഴലി, സുരേഷ് ഏരത്ത്, സുരേഷ് മണിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.















