
വടകര: വീടിന്റെ ടെറസില്‍ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ കിണറ്റില്‍ വീണ കുട്ടിയെ അയല്‍വാസിയും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി. ചോറോട് മുനീറിന്റെ
മകന്‍ മര്‍വാനാണ് (5) രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ടെറസില്‍ കളിച്ച് കൊണ്ടിരിക്കെ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ഓടിയെത്തിയ അയല്‍വാസി ഇസ്മയില്‍ ഉടന്‍ തന്നെ കിണറില്‍ ഇറങ്ങി കുട്ടിയെ വെള്ളത്തിന് മുകളില്‍ താങ്ങി നിര്‍ത്തി. പിന്നാലെ ഫയര്‍ ഫോഴ്‌സ് എത്തിയത് രക്ഷയായി. രണ്ട് പേരെയും അഗ്നിരക്ഷാസേന കിണറ്റിനു പുറത്തെത്തിച്ചു.
ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ എം.പി.സിജുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ആര്‍.ദീപക്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.കെ.റിനീഷ്, എം.ടി.റഷീദ്, എം.ടി.റാഷിദ്, ടി.ശിജേഷ്, കെ.എം.വിജീഷ്, പി.എം.സഹീര്‍,
ഒ.കെ.അമല്‍ രാജ്, സി.കെ.മുനീര്‍, അബ്ദുല്ല, ഹോം ഗാര്‍ഡ് മാരായ എന്‍.സത്യന്‍, എ.ടി.ബിനീഷ് എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.















