
വടകര: കെ.എസ്.യു നേതാവ് ബിതുല്‍ ബാലന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബിതുല്‍ ബാലന്റെ വീടിന് സുരക്ഷ ഒരുക്കണമെന്ന്
പോലിസിനോട് നേരത്തെ ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചതായി നേതാക്കള്‍ പറഞ്ഞു. പൊതുയോഗത്തിന്റെ അവസാന ഘട്ടം പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധത്തിന് തയ്യാറായെങ്കിലും സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍, പി.സി.ഷീബ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. പൊതുസമ്മേളനം കെപിസിസി
രാഷ്ട്രീയ കാര്യസമിതി അംഗം എന്‍.സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ ആര്‍.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, പ്രമോദ് കക്കട്ടില്‍, ബാബു ഒഞ്ചിയം, ചന്ദ്രന്‍ മൂഴിക്കല്‍, എഫ്.എം.മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു.
















