
കോഴിക്കോട്: കോഴിക്കോടും തിരുവനന്തപുരത്തും ഇന്നു പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ ആറു പേര് മരിച്ചു. കോഴിക്കോട് നല്ലളത്ത് നിര്‍ത്തിയിട്ട ലോറിയില്‍
കാറിടിച്ചു മൂന്ന് പേര് മരിച്ചു. തിരുവനന്തപുരം കരമനയില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് പേര് മരിച്ചു.
കോഴിക്കോട് നല്ലളം മോഡേണ്‍ ബസാറില്‍ പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവരാണ്
മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. മൊബൈൽ ടവർ ജോലി കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം കരമനയില്‍ ബൈക്ക് ഫൂട്ട്പാത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നെയ്യാറ്റിന്‍കര സ്വദേശികളായ പ്രണവ്, സജിന്‍, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവര്‍ ഹോട്ടല്‍ ജീവനക്കാരാണ്. മൂവരും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഫൂട്ട്പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.
















