
നരിപ്പറ്റ: കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അരക്കണ്ടി മുക്ക്-വാണിമേല്‍ പാലം റോഡ് ഗതാഗതത്തിനായി തുറന്നു. നരിപ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ കുന്നുമ്മല്‍ ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് ശശീന്ദ്രന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബീന കുളങ്ങരത്ത്, ഗ്രാമപഞ്ചായത്തു മെമ്പര്‍ മുഫീദ, ടി.പി.വിശ്വനാഥന്‍, സി.വി.അസിസ്, സി.പി.ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.















