
പുറമേരി: കോണ്‍ഗ്രസില്‍ വിഭാഗിയത രൂക്ഷമായ പുറമേരി പഞ്ചായത്തില്‍ മൂന്ന് പേരെ സ്ഥാനത്ത് നിന്ന് ജില്ലാ പ്രസിഡന്റ് നീക്കി. കുറ്റ്യാടി ബ്ലോക്ക് കമ്മറ്റി സെക്രട്ടറിമാരായ അബ്രോളി രവി, എന്‍.കെ.വിശ്വംഭരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപ്
കൃഷ്ണ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ അറിയിച്ചത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചില്ലെന്നാണ് ആരോപണം. മുസ്ലീംലീഗ് സ്ഥാനാര്‍ഥി മത്സരിച്ച വിജയ പ്രതീക്ഷയുള്ള വാര്‍ഡ് നഷ്ടപ്പെട്ടതിന് കാരണം ഇത്തരം പ്രവര്‍ത്തനമാണെന്ന് പരാതിയുണ്ടായിരുന്നു.
നടപടിക്ക് വിധേയരായവരും പ്രവര്‍ത്തകരും സംഭവത്തില്‍ പ്രതിഷേധിച്ച് തണ്ണീര്‍പന്തലില്‍ പ്രകടനം നടത്തി. മണ്ഡലം, ജില്ലാ പ്രസിഡന്റുമാര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ്
പ്രകടനം നടത്തിയത്. വിശദീകരണം പോലും ചോദിച്ചില്ലെന്നാണ് പരാതി.















