
കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് ബജറ്റില്‍ ജെന്റര്‍ സൗഹൃദത്തിനും ലൈഫ് പദ്ധതിക്കും ഊന്നല്‍. 2026-27ലെ ബജറ്റ് വൈസ് പ്രസിഡന്റ് റീന സുരേഷ് അവതരിപ്പിച്ചു.
സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെയുള്ള ജെന്റര്‍
സൗഹൃദ പദ്ധതിക്കായി 81 ലക്ഷം രൂപയും ഭവനരഹിതരില്ലാത്ത കുന്നുമ്മല്‍ എന്ന ലക്ഷ്യം
നേടാന്‍ ലൈഫ് ഭവന പദ്ധതിക്ക് ഒരു കോടി 39 ലക്ഷവും വകയിരുത്തി. ഭവന പുനഃരുദ്ധാരണ പദ്ധതികള്‍ക്കായി 63 ലക്ഷം രൂപയും കാര്‍ഷിക മേഖലയ്ക്ക് 2,76,7100 രൂപയും
മൃഗസംരക്ഷണത്തിനായി 25930000 രൂപയും ഉള്‍ക്കൊള്ളിച്ചു. ആരോഗ്യ മേഖലയക്ക് 17.6 ലക്ഷം രൂപയും മാലിന്യ സംസ്‌കരണത്തിന് 18.74 ലക്ഷം രൂപയും യുവജന കായികമേഖലയക്ക് 4.25 ലക്ഷം രൂപയും നീക്കി വെച്ചു.
യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ എന്‍.വി.ചന്ദ്രന്‍, മിനി, കെ.വിശ്വനാഥന്‍, ഭരണ
സമിതി അംഗങ്ങളായ എലിയാറ ആനന്ദന്‍, എം.ടി രവീന്ദ്രന്‍, എന്‍.കെനസീര്‍, ഏ.വി.നാസറുദ്ദിന്‍, ശ്രീ ബിഷ, ഷീന, വിജിഷ, ഷറഫുന്നിസ, ആര്‍.ലിനി, പി.ടി.കെ.രാധ. പഞ്ചായത്ത് സെക്രട്ടറി രാജീവന്‍
വള്ളില്‍, അസി.സെക്രട്ടറി പ്രകാശന്‍, വിവിധ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു
















