
പുറമേരി: പുറമേരി താലൂക്ക് ഹോമിയോ ആശുപത്രി ആയുഷ് ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന്‍ നടത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് ഉദ്ഘാടനം ചെയ്തു.
പുറമേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബിത കേളോത്ത് അധ്യക്ഷത വഹിച്ചു. തൂണേരി
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ മടപ്പള്ളി,
പുറമേരി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷംസു മഠത്തില്‍, തുണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.എം.രാജന്‍, പുറമേരി താലൂക്ക് ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.എ.പി.ഹീര, ഡോ. സനുശ്രീ നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എസ്.ചിത്ര, ഡോ.എന്‍.എന്‍.വിനീത, ഡോ.സി.സബിത എന്നിവരുടെ നേതൃത്വത്തില്‍ ഹോമിയോപ്പതി വകുപ്പിലെ പദ്ധതികള്‍, ആരോഗ്യം ആനന്ദം
എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസും തുടര്‍ന്ന് മെഡിക്കല്‍ ക്യാമ്പും നടത്തി. പി.ടി.നിതിന്‍, കെ.കെ.രാജു, കെ.സല്‍ന, എം.പി.റിത്തുരാജ് എന്നിവരുടെ നേതൃത്വത്തില്‍ രക്തപരിശോധനയും ഹെല്‍ത്ത് ചെക്കപ്പും മരുന്ന് വിതരണവും നടന്നു.















