
മണിയൂര്‍: കരുവഞ്ചേരി കൈരളി വായനശാല ആന്റ് ഗ്രന്ഥാലയം ഭരണഘടനാ സംരക്ഷണ പരിപാടിയുടെ ഭാഗമായി വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ടി.എന്‍.മനോജ് ഉദ്ഘാടനം ചെയ്തു. ചാലില്‍ സുരേന്ദ്രന്‍
അധ്യക്ഷതവഹിച്ചു. അഡ്വ. ഇ.വി.ലിജീഷ് പ്രഭാഷണം നടത്തി. ക്വിസ് മത്സരത്തിലും മറ്റ് മത്സരങ്ങളിലും പങ്കെടുത്തവര്‍ക്ക് മണിയൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വിഷ്ണു മുതുവീട്ടില്‍ സമ്മാനദാനം നടത്തി. ടി.രാജന്‍ സംസാരിച്ചു.















