
കുറ്റ്യാടി: കവിയും നാടക നടനും രചയിതാവും ദീര്‍ഘകാലം മൊകേരി അങ്ങാടിയില്‍ പലചരക്ക് കച്ചവടക്കാരനുമായിരുന്ന നടുപ്പൊയിലിലെ ആണ്ടി പുന്നത്തോട്ടം (85) അന്തരിച്ചു. നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതിയിട്ടുണ്ട്. ഭാര്യ: കല്യാണി.
മക്കള്‍: മഞ്ജുള, മനോജന്‍, മഹീന്ദ്രന്‍ (അധ്യാപകന്‍ എംയുപി സ്‌കൂള്‍ കുഞ്ഞോം വയനാട്).
മരുമക്കള്‍: കെ.സി.ഭാസ്‌കരന്‍ (റിട്ട.അധ്യാപകന്‍ എംയുപിഎസ് വാണിമേല്‍), നിമിഷ, നാന്‍സി.
സഹോദരങ്ങള്‍: പരേതരായ മാണിക്കം, മാണി, നാരായണി. സഞ്ചയനം ചൊവ്വാഴ്ച.















