
കുറ്റ്യാടി: കച്ചേരി താഴെ കോണ്‍ഗ്രസിന്റെ കൊടിമര സ്തൂപവും മുണ്ടകുറ്റി കോണ്‍ഗ്രസ് പതാകയും നശിപ്പിച്ചതിനെതിരെ മരുതോങ്കരയില്‍ യുഡിഎഫ്
പ്രതിഷേധ സമരം സംഘടിപ്പിച്ചു. മരുതോങ്കരയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിന് വേണ്ടിയാണ് ഈ അതിക്രമമെന്ന് യോഗം കുറ്റപ്പെടുത്തി. കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്ന് തരിപ്പണമായതിന്റെ ഫലമായിട്ടാണ് ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രതിഷേധ സമരം കെപിസിസി നിര്‍വാഹ സമിതി അംഗം കെ.ടി.ജയിംസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്‍വീനര്‍ കെ.കെ.പാര്ഥന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജമാല്‍ കോരങ്ങോട്ട്, ജംഷി അടുക്കത്ത്, മത്തത്ത് ബാബു, പി.പി.കെ.നവാസ്, ബിജു കൊറ്റോത്തമ്മല്, ജീവന് പ്രകാശ്, പി.കെ.സുരേന്ദ്രന്, ശ്രീനിവാസന് നാടുകാണി, ജയേഷ് മുണ്ടകുറ്റി എന്നിവര്‍ സംസാരിച്ചു.















