
കൊയിലാണ്ടി: കിണറില്‍ വീണ ആട്ടിന്‍കുട്ടികള്‍ക്ക് അഗ്‌നിരക്ഷാസേന തുണയായി. കീഴരിയൂര്‍ പഞ്ചായത്തിലെ ആശാരിക്കണ്ടി വീട്ടില്‍ ആദിലിന്റെ
രണ്ട് ആട്ടിന്‍ കുട്ടികളാണ് കിണറില്‍ വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എം.ജാഹിര്‍ റസ്‌ക്യു നെറ്റില്‍ 20 അടിയോളം ആഴമുള്ള കിണറില്‍ ഇറങ്ങുകയും രണ്ട് ആട്ടിന്‍കുട്ടികളെയും സുരക്ഷിതമായി സേനാംഗങ്ങളുടെ സഹായത്തോടു കൂടി കരയ്ക്കത്തിക്കുകയും ചെയ്തു. എസ്എഫ്ആര്‍ഒമാരായ രാജുമോന്‍, എഫ്ആര്‍ഒ ലതീഷ് നടുക്കണ്ടി, ജിനീഷ് കുമാര്‍, സുജിത്.എസ്.പി, ഹോംഗാര്‍ഡുമാരായ രാജേഷ്, കെ.പി.പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.















