
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. തെരഞ്ഞെടുപ്പ്
പ്രചാരണം മുഖ്യമന്ത്രി നയിക്കും. പിബി യോഗത്തിലാണ് തീരുമാനം. മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തുവരും. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമെന്നും എം.എ.ബേബി പറഞ്ഞു. പിബി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ എവിടെയും പ്രഖ്യാപിക്കാറില്ല. മറ്റാരെല്ലാം മത്സരിക്കുമെന്നതില്‍ താമസിയാതെ ധാരണയിലെത്തും. വിശദമായ ചര്‍ച്ച നടത്തി അഞ്ചുദിവസത്തിനകം തീരുമാനിക്കും. മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കുമെന്നും എം.എ.ബേബി വ്യക്തമാക്കി.















