
വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം നാളെ (ശനി) വൈകുന്നേരം നാലിന് മടപ്പള്ളിയില്‍ പ്രത്യേകം സജ്ജീകരിച്ച വിവേകാനന്ദ
നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഹെല്‍ത്ത് സെക്രട്ടറിയുമായ വി.വിജയ കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സാമുദായിക സംഘടനാ നേതാക്കളും ആര്യ സമാജ നേതാക്കളും സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഭജന, കോല്‍ക്കൊട്ടു കളി, വിളക്കാട്ടം, തിരുവാതിര തുടങ്ങിയവ അരങ്ങേറും. സംഘടനാ സമിതി കണ്‍വീനര്‍ എന്‍.പി.ബാലകൃഷ്ണന്‍, സുധീര്‍ ആയിത്താര്‍ എന്നിവര്‍ പങ്കെടുത്തു.















