
കൊയിലാണ്ടി: ക്ഷേത്ര പരിസരത്ത് നിന്ന് കൊയിലാണ്ടി പോലീസിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്തു. പന്തലായനി പൂക്കാട്ട്
അമല്‍ (32), കൊല്ലം വിയ്യൂര്‍ അജയ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിഐ സുമിത്ത് കുമാര്‍, ഡ്രൈവര്‍ ഗംഗേഷ് എന്നിവരെയാണ് അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ ഇവര്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് യുവാക്കള്‍ പോലീസിനുനേരെ അക്രമം അഴിച്ചുവിട്ടത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.















