
മണിയൂര്‍: പാലം ബന്ധിപ്പിക്കുന്ന റോഡ് പണി പൂര്‍ത്തിയാകാതെ നടത്തുന്ന ഉദ്ഘാടന പ്രഹസനത്തിനെതിരെ മണിയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി
പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.സി.ഷീബ ഉദ്ഘാടനം ചെയ്തു. പി.എം.കണാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കളരിക്കല്‍ അമ്മദ്, ചാലില്‍ അഷ്‌റഫ്, യൂസഫ്, ബിജിത്ത് തെക്കേടത്ത്, ഒ.പി.പ്രമീള, കെ.പി.ദിനേശന്‍, മൂഴിക്കല്‍ ശ്രീധരന്‍, ഷൈജ.പി.എം, ശിവാനന്ദന്‍.ടി.കെ, പ്രകാശന്‍ പാറോല്‍ എന്നിവര്‍ സംസാരിച്ചു. റോഡ് പണി പൂര്‍ത്തിയാകാത്തതും ഉദ്ഘാടന ചടങ്ങില്‍ മണിയൂര്‍ പഞ്ചായത്തിനെ അവഗണിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. കുറ്റ്യാടി മണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ കേവലം രാഷ്ട്രീയ നാടകങ്ങളായി മാറുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം.
















