
വടകര: മടപ്പള്ളി ഗവ.കോളജില്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചതായി കെ.കെ രമ എംഎല്‍എ അറിയിച്ചു. കിഫ്ബിയില്‍നിന്നുള്ള 7.26
കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. ഇവിടെ പഠിക്കുന്ന 1800ലധികം വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ദൂരദേശങ്ങളില്‍ നിന്നുവരുന്ന കുട്ടികള്‍ക്ക് നാമമാത്ര ഹോസ്റ്റല്‍ സൗകര്യമേയുള്ളൂ. പലരും വാടകവീടുകളിലും മറ്റുമാണ് കഴിയുന്നത്. ഹോസ്റ്റലിന്റെ ആവശ്യത്തിനായി അഞ്ചുവര്‍ഷമായുള്ള പ്രയത്നമാണ് ഫലം കാണുന്നതെന്ന് എംഎല്‍എ പറഞ്ഞു. വൈകാതെ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി
ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മടപ്പളളി കോളജില്‍ അടിസ്ഥാന സൗകര്യവികസനത്തിന് വിവിധ പദ്ധതികള്‍ നടന്നുവരികയാണ്. പത്തു കോടിയുടെ സയന്‍സ് ബ്ലോക്ക് നിര്‍മാണം പുരോഗമിക്കുകയാണ്. പുതിയ ലൈബ്രറി കെട്ടിടവും കാന്റീനും നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തു കഴിഞ്ഞതായും എംഎല്‍എ അറിയിച്ചു.
















