
കൊയിലാണ്ടി: മുത്താമ്പി അണ്ടര്‍ പാസിന് സമീപം നടന്ന വാഹന പരിശോധനയില്‍ ബസില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി യുവാവ് പിടിയില്‍. കന്നൂര് സ്വദേശി പറക്കുതാഴെ വീട്ടില്‍ അതുല്‍ കൃഷ്ണയാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 12 ഗ്രാം
എംഡിഎംഎ പിടികൂടി.
താമരശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
റൂറല്‍ ജില്ലാ പോലീസ് മേധാവി ടി.ഫറാഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടി പോലിസും ഡാന്‍സാഫും പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌ക്വാഡും
ചേര്‍ന്നാണ് വൈകീട്ട് ആറ് മണിയോടെ പ്രതിയെ പിടികൂടിയത്.
കൊയിലാണ്ടി സിഐ സുമിത് കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുജിലേഷ്, വൈശാഖ്, എസ്‌സിപിഒ അനീഷ് മെഡോളി, നിഖില്‍, വിനീഷ് എന്നിവരും സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ മനോജ് രാമത്ത്, എഎസ്ഐമാരായ ബിനീഷ് വി.സി, ഷാജി വി.വി, എസ്‌സിപിഒമാരായ വിനീഷ് തയ്യുള്ളതില്‍, ശോഭിത്ത് ടി.കെ, സിഞ്ചു ദാസ്, ജയേഷ്, ലിധിന്‍ എന്നിവരുമാണ് സംഘത്തിലുണ്ടായിരുന്നത്.
















