
നാദാപുരം: ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓടിയ ടാക്‌സികളുടെ വാടക ലഭിച്ചില്ലെന്ന് പരാതി. ബൂത്തുകളിലേക്കും മറ്റും തെരഞ്ഞെടുപ്പ്
ദ്യോഗസ്ഥര്‍ക്കായി ഓടിയ ടാക്‌സി വാടകയാണ് ലഭിക്കാത്തത്. മോട്ടോര്‍ വാഹന വകുപ്പാണ് ടാക്‌സിക്കാരെ ഇതിനായി വിളിച്ചത്. പെട്ടെന്ന് വാടക നല്‍കുമെന്നാണ് അന്ന് പറഞ്ഞതെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് സംയുക്ത ടാക്‌സി തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരിട്ടും ടെലഫോണ്‍ വഴിയും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും ഫലുണ്ടാകുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. തുക
ഉടനെ ലഭിക്കുന്നില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികളായ കെ.ലിഗേഷ്, ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പറഞ്ഞു.















