
അഴിയൂര്‍: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കരുത്, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യവുമായി കെഎസ്‌കെടിയു അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തില്‍ അഴിയൂര്‍ കോറോത്ത്
റോഡ് പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെഎസ്‌കെടിയു ഒഞ്ചിയം ഏരിയാ സിക്രട്ടറി വി.ജിനീഷ് ഉദ്ഘാടനം ചെയ്തു. പി.രമേശന്‍ അധ്യക്ഷനായി. വി.പി.അനില്‍ കുമാര്‍, കെ.എം.പ്രേമന്‍, സി.എം.സജീവന്‍ എന്നിവര്‍ സംസാരിച്ചു.
















