
വാണിമേല്‍: കുളപ്പറമ്പില്‍ കെഡിസി ബാങ്കിന് സമീപം ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. വില്ലേജ് ഓഫീസ് പരിസരത്തെ മടോപൊയില്‍ രാഹുല്‍ (28) ആണ് മരിച്ചത്. ഇന്നലെ
വൈകിട്ട് ആറോടെയാണ് അപകടം. നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ രാഹുലിനെ ഉടന്‍
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി ചോര്‍ച്ചറിയില്‍. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. രാജന്‍-രജനി ദമ്പതികളുടെ മകനാണ്. സഹോദരന്‍: രജില്‍.
















