
നാദാപുരം: ജാതിയേരി കണിയാണ്ടിപ്പാറ പൊതുസ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു. ദിനംപ്രതിയാണ് മാലിന്യങ്ങള്‍ കൂടി വരുന്നത്. ക്ഷൂദ്രജീവികള്‍
തമ്പടിക്കുകയും ചെയ്യുകയാണ്. ഇത് വലിയ വിപത്തായി മാറുകയാണ്. രാത്രികാലങ്ങളില്‍ ദൂരെ ദിക്കില്‍ നിന്നു പോലും മാലിന്യം ഇരുട്ടിന്റെ മറവില്‍ ഇവിടേക്ക് വലിച്ചെറിയുന്ന സ്ഥിതിയാണ്. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.















