
നാദാപുരം: കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് രുക്മിണി സ്വയംവര ഘോഷയാത്ര നടത്തി. വള്ളില്‍ അയ്യപ്പ ഭജനമഠത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് മുത്തുക്കുടകളും വാദ്യമേളങ്ങളും
താലപ്പൊലിയേന്തിയ ബാലികമാരും അകമ്പടിയായി. നിരവധി പേര്‍ സംബന്ധിച്ചു. 25 ന് സപ്ത ദേശങ്ങളില്‍ നിന്നുള്ള കലവറ നിറക്കല്‍ ഘോഷയാത്ര ക്ഷേത്രത്തിലെത്തിച്ചേരും. ആലച്ചേരി ഹരികൃഷ്ണന്‍ നമ്പൂതിരിയാണ് സപ്താഹ ആചാര്യന്‍. രാജേന്ദ്രന്‍ നമ്പൂതിരി, പ്രശാന്ത് നമ്പൂതിരി എന്നിവര്‍ സഹ ആചാര്യന്മാരാണ്. 27 ന് പ്രതിഷ്ഠാ വാര്‍ഷിക പരിപാടികളോടെ ഉത്സവം സമാപിക്കും.
















