വടകര: പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവും മാപ്പിളപ്പാട്ട് സാഹിത്യ രംഗത്തെ വേറിട്ട വ്യക്തിത്വവുമായിരുന്ന പി.ടി.അബ്ദുറഹിമാന്റെ
സ്മരണക്കായി വടകര എഫാസ് നല്‍കി വരുന്ന പുരസ്‌കാരം ഈ വര്‍ഷം പ്രശസത നാടക സിനിമാ സാംസ്‌കാരിക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷക്ക് സമര്‍പ്പിച്ചു. വടകര മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഡോ. മെഹറൂഫ് രാജ് അവാര്‍ഡ് വിതരണം നടത്തി. എഫാസിന് വേണ്ടി മുതിര്‍ന്ന അംഗം എന്‍.ചന്ദ്രന്‍ പൊന്നാട അണിയിച്ചു. ടി.വി.എ.ജലീല്‍ പ്രശസ്തി പത്രം കൈമാറി. രാജേന്ദ്രന്‍ എടുത്തുംകര അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍.ബാലറാം, സുരേഷ് ബാബു, ശ്രീസ്ഥ എന്നിവര്‍ ആശംസ നേര്‍ന്നു. എഫാസ് പ്രസിഡന്റ് പി.കെ.കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സി.വത്സകുമാര്‍ സ്വാഗതവും സെക്രട്ടറി വിനോദ് അറക്കിലാട് നന്ദിയും പറഞ്ഞു.















