വടകര: വടകരയില്‍ നിന്നു നാദാപുരം കുറ്റ്യാടി വഴി മൈസൂരിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് അനുവദിച്ചതായി
കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ അറിയിച്ചു. ഈ ആവശ്യം എംഎല്‍എ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ യോഗം ചേരുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തു. ബസ് സര്‍വീസിന്റെ സമയക്രമം കെഎസ്ആര്‍ടിസി അടുത്ത ദിവസം അറിയിക്കും.















