വടകര: മൂരാട് കോട്ടത്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികവും വിളക്കുത്സവവും നാളെ (ചൊവ്വ) നടക്കും. ക്ഷേത്രം തന്ത്രി
പയ്യന്നൂര്‍ കാളക്കാട്ടില്ലാം സന്ദീപ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ രാവിലെ എട്ടിന് കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വിശേഷാല്‍ മൃത്യുഞ്ജയ ഹോമം, വൈകിട്ട് ഏഴിന് വിളക്കുത്സവം. ക്ഷേത്രഉത്സവം മാര്‍ച്ച് 7, 8 തീയതികളില്‍ നടക്കും.















