
കക്കട്ടില്‍: ദീര്‍ഘകാലം കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം ട്രഷററും കക്കട്ടിലെ വ്യാപാരി വ്യവസായി എകോപന സമിതി ഭാരവാഹിയുമായ പൂളക്കണ്ടി കേളപ്പന്റെ 20-ാം ചരമവാര്‍ഷിക ദിനം കോണ്‍ഗ്രസ് നേതൃത്വത്തില്‍ ആചരിച്ചു. വട്ടോളിയില്‍ ഛായാചിത്രത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ജനപ്രതിനിധികളായ എലിയാറ
ആനന്ദന്‍, എം.ടി.രവീന്ദ്രന്‍, പാര്‍ട്ടി ഭാരവാഹികളായ വി.എം. കുഞ്ഞികണ്ണന്‍, പി.പി.അശോകന്‍, വി.വി.വിനോദന്‍, എന്‍.പി.ജിതേഷ്, ബാബുരാജ് വട്ടോളി, കെ.പി.കൃഷ്ണന്‍, കെ.കെ.മനോജന്‍, പി.പി.മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.
















