
കോഴിക്കോട്: ജില്ലയിലെ അഞ്ച് സ്മാര്‍ട്ട് വില്ലേജുകളുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കാവിലുംപാറ, പുതുപ്പാടി, കെടവൂര്‍, കുരുവട്ടൂര്‍, പെരുവയല്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനമാണ് നടന്നത്. ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് എല്ലാ വില്ലേജുകളും സ്മാര്‍ട്ട് വില്ലേജുകള്‍ ആക്കി മാറ്റുന്നത്. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം
ലഭ്യമാക്കുന്നതിന് 50 ലക്ഷം രൂപ ചെലവിട്ട് ആധുനിക സംവിധാനങ്ങളോടു കൂടിയ കെട്ടിടമാണ് നിര്‍മിക്കുക.
കാവിലുംപാറ സ്മാര്‍ട്ട് വില്ലേജ് കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ ഇ കെ വിജയന്‍ എം.എല്‍.എ അധ്യക്ഷനായി. കാവിലുംപാറ വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, വടകര ആര്‍.ഡി.ഒ അന്‍വര്‍ സാദത്ത്, തഹസില്‍ദാര്‍ ഡി. രഞ്ജിത്ത്, ജനപ്രതിനിധികളായ സന്ധ്യ കരണ്ടോട്, ബോബി മൂക്കന്‍തോട്ടം, കെ പി നഷ്മ, ദിവ്യ പൂവ്വിതറ, പി ജി ജോര്‍ജ്, എ ആര്‍ വിജയന്‍, അജിത്ത് കുമാര്‍, പി ജി സത്യനാഥ്, കെ ടി രവീന്ദ്രന്‍, സൂപ്പി മണക്കര എന്നിവര്‍ സംസാരിച്ചു.
















